KeralaLatest NewsNewsIndia

കേന്ദ്ര വനിത കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ശോഭാ സുരേന്ദനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നുവെന്ന വിവരണങ്ങളാണ് പുറത്തു വരുന്നത്. ഇതേക്കുറിച്ച് പ്രതികരണത്തിനായി ശോഭാസുരേന്ദ്രനെ പ്രമുഖ മാധ്യമം ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ല.

Also read ; സംഘപരിവാര്‍ മുതലെടുപ്പ് അനുവദിക്കില്ല; വിനായകന്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് മുദുല ദേവി

ബി ജെ പി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുകയാണ്. അധ്യക്ഷ പദവിയിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും ഉയർന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തുകയും, ശേഷം നടത്തിയ പുന:സംഘടനയിൽ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്   മാറ്റി വൈസ് പ്രസിഡന്റാക്കുകയായിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്ന സൂചനകളാണ് പുറത്തു വരുന്നത്. സ്വര്‍ണക്കടത്ത് കേസിലും മറ്റും നടന്ന സമരപരമ്പരകളില്‍ ഒന്നും അവര്‍ പങ്കെടുത്തിരുന്നില്ല.  .

ശോഭ സുരേന്ദ്രനെ പിന്തുണക്കുന്നവർ വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലായെന്നു. പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.. ഈ സാഹചര്യത്തിൽ ദേശീയ തലത്തില്‍ പദവി നല്‍കി ശോഭ സുരേന്ദ്രന് അംഗീകാരം നല്‍കി പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button