കോഴിക്കോട് : ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് എംഎല്‍എയെ പരിശോധനക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് രോഗമുക്തി നേടി.
Post Your Comments