Latest NewsIndiaNewsCrime

രണ്ടാം വിവാഹത്തിന് എതിര് നിന്ന മകനെ പിതാവ് കടിച്ച് പരിക്കേൽപ്പിച്ചു

അഹമ്മദാബാദ് : പിതാവ് കടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയുമായി യുവാവ്. അഹമ്മദാബാദ് ദരിയാപുർ സ്വദേശിയായ യഹിയ ഷെയ്ഖ് എന്ന യുവാവാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അൻപതുകാരനായ പിതാവ് രണ്ടാം വിവാഹം ചെയ്യാനൊരുങ്ങുന്നത് എതിർത്തിനാണ് തന്നെ കടിച്ചു പരിക്കേൽപ്പിച്ചതെന്നാണ് യുവാവ് ആരോപിക്കുന്നത്. പരാതിയിൽ യഹിയയുടെ പിതാവായ നസീമുദ്ദീൻ ഷെയ്ഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അഹമ്മദാബാദിൽ മെഡിക്കൽ റെപ്രസന്‍റേറ്റീവ് ആയി ജോലി ചെയ്യുകയാണ് യഹിയ. പിതാവായ നസീമുദ്ദീൻ മൂന്ന് വർഷം മുമ്പ് തന്നെ കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നുവെന്നാണ് ഇയാൾ പരാതിയില്‍ പറയുന്നത്. തുടർന്ന് യഹിയ മാതാവിനൊപ്പം വീടിന്‍റെ മുകളിലെ നിലയിലേക്ക് താമസം മാറി. ഇതേ വീടിന്‍റെ താഴത്തെ നിലയിലാണ് പിതാവും കഴിയുന്നത്.

ഇതിനിടെയാണ് നസീമുദ്ദീൻ രണ്ടാമതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. ഇതിന് എതിരു നിന്നതോടെയാണ് കഴിഞ്ഞ ദിവസം ഇയാൾ മകന്‍റെ വീട്ടിലെത്തി ഇയാളെ ഉപദ്രവിച്ചത്. കവിളിലും തോളിലും മുതുകിലുമൊക്കെ കടിയേറ്റെന്നാണ് യഹിയ പരാതിയിൽ ആരോപിക്കുന്നത്. മകനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ആദ്യ ഭാര്യ സുബൈദബാനുവിനെയും ഇയാൾ മർദ്ദിച്ചുവെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button