KeralaLatest NewsNews

95 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വർണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം ; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 95.35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഒരു കിലോ 866 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Read Also : നിങ്ങൾ ഖുർ ആന്റെ പിന്നാലെ പോകാതെ സ്വർണക്കടത്തിന് പിന്നാലെ പോകൂ ,ഖുർആൻ എന്ത് പിഴച്ചു ” ; പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ 

മലപ്പുറം സ്വദേശി അബ്ദുള്‍ അസീസാണ് സ്വര്‍ണക്കടത്തിനിടെ പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തില്‍ അബ്ദുല്‍ അസീസ് ഇന്ന് രാവിലെയാണ് കരിപ്പൂരിലെത്തുന്നത്. സ്വര്‍ണം കുഴല്‍ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button