ശ്രീനഗർ : ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ജമ്മു കശ്മീരിൽ ബുദ്ഗാം ജില്ലയിൽ ബുദ്ഗാമിലെ ഛാര്‍ ഐ ഷരീഫ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പോലീസാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന് അനുസരിച്ച് പോലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭീകരര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സിആര്‍പിഎഫ് ജവാന് പരിക്കേറ്റത്.
Also read : ഷഹീന്‍ ബാഗ് പ്രതിഷേധം, ‘പ്രതിഷേധാവകാശം പരമമല്ല, സഞ്ചാര സ്വാതന്ത്ര്യം മൗലികാവകാശമാണ്’ – സുപ്രീം കോടതി
കഴിഞ്ഞ ദിവസം രാവിലെ കശ്മീരിലെ നൗഗാമില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ ഭീകരരുടെ വെടിവെയ്പുണ്ടായി. വാഹനം നിര്‍ത്തിയ ശേഷം സുരക്ഷിത സ്ഥാനത്തേക്കു മാറിയ ജവാന്മാര്‍ ഭീകരരെ നേരിട്ടു. വാഹനത്തിലുണ്ടായിരുന്ന ജവാന്മാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കടന്നുകളഞ്ഞ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments