മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണം പലരുടെയും ഉറക്കം കെടുത്തുന്നു. ബോളിവുഡില്‍ കൊക്കെയ്ന്‍ എത്തിക്കുന്നതില്‍ പ്രധാനികള്‍ അമൃത്സറിലേയും പാക്കിസ്ഥാനിലേയും ലഹരിസംഘങ്ങളാണെന്നാണു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) നിഗമനം. ഇന്ത്യയില്‍ ഒരു ദിവസം ഒരു ടണ്‍ ഹെറോയിന്‍ എങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
‘ബോളിവുഡ് ലഹരിമരുന്ന് ശൃംഖലയില്‍ ആരൊക്കയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും മുംബൈയിലെ വിതരണക്കാര്‍ ആരാണെന്നും സംബന്ധിച്ച് ഏകദേശ രൂപമുണ്ട്. ഹെറോയിന്‍, കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപഭോക്താക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുന്ന നടപടി തുടരുകയാണെന്ന് എന്‍സിബി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അമൃത്സര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന സംഘത്തിലെ പ്രധാനകണ്ണിയെ എന്‍സിബി ഈ ആഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. മുംബൈയിലെ കൊക്കെയ്ന്‍ വിതരണക്കാരെ കണ്ടെത്താന്‍ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സഹായം എന്‍സിബി തേടിയിട്ടുണ്ട്. വിവിധ ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച്, 2018ല്‍ കുറഞ്ഞത് 1200 കിലോഗ്രാം കൊക്കെയ്ന്‍ ഇന്ത്യയില്‍ എത്തി. മുംബൈയില്‍ മാത്രം 300 കിലോഗ്രാം വന്നു. കൊളംബിയ-ബ്രസീല്‍-മൊസാംബിക്ക് റൂട്ടിലൂടെയാണ് ഭൂരിഭാഗം കൊക്കെയ്‌നും ഇന്ത്യയിലെത്തുന്നത്.
Post Your Comments