വിവാദമായ നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. അതിനിടെ ഇതാ ഈ കേസില്‍ കൂറുമാറിയ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നടി ഭാമയുടെ കൂറുമാറ്റത്തെ നിരവധി പേരാണ് വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്. 2017 ഫെബ്രുവരി 24ന് നടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു. എന്നാലിപ്പോൾ കേസിൽ മലക്കം മറിഞ്ഞ ഭാമക്കെതിരെ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്.
Post Your Comments