Latest NewsNewsEntertainment

പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെ തന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഭാമ അന്ന് പ്രതികരിച്ചത് കണ്ട് ഞെട്ടി ജനങ്ങൾ, നാണമുണ്ടോയെന്ന് ആരാധകർ; സ്ക്രീൻ ഷോട്ട് വൈറൽ

എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു

കേരളക്കരയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. അതിനിടെ ഇതാ ഈ കേസില്‍ കൂറുമാറിയ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

ഭാമയുടെ കൂറുമാറ്റത്തെ നിരവധി പേരാണ് വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്. 2017 ഫെബ്രുവരി 24ന് നടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു. അതിന് പിന്നാലെ ഭാമ ഇപ്പോള്‍ കൂറുമാറ്റിയ നടിയ്ക്കെതിരെ വിമർശനങ്ങൾ ഏറെയാണ്.

കുറിപ്പ് കാണാം……..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button