Latest NewsIndiaNews

വിവാഹം കഴിഞ്ഞ യുവതിയും അവിവാഹിതനായ യുവാവും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ; ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്

നോയിഡ: വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ 21 കാരന്റെയും 20കാരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ മൂന്നാം ഘട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സെക്ടര്‍ 123 ലെ അംബേദ്കര്‍ കോളനിയിലെ വീട്ടില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ കഴിഞ്ഞ ആറുമാസമായി ബന്ധത്തിലായിരുന്നുവെങ്കിലും ഇരുവരും ആത്മഹത്യ ചെയ്തതാണോ അതോ ആരെങ്കിലും വെടിവച്ചതാണോ എന്ന് വ്യക്തമല്ല.

മരിച്ച രണ്ടുപേരും ദിവസവേതനക്കാരായി ജോലി ചെയ്തിരുന്നുവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവരും അയല്‍ വീടുകളില്‍ താമസിക്കുകയും പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി വിവാഹിതയായിരുന്നു, അതിനാലാണ് അവര്‍ക്ക് ഒരുമിക്കാന് സാധിക്കാതിരുന്നത്. ഇത് മരണത്തിലേക്ക് നയിച്ചു. വെടിയുണ്ട സ്ഥലത്ത് നിന്ന് കണ്ടെടുത്തു,’ സെന്‍ട്രല്‍ നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു .

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഇത് ഇരട്ട ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button