കൊല്‍ക്കത്ത: ഡേറ്റിംഗ് ആപ്ലിക്കേഷന്‍ സമ്മതമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് പൊലീസിന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി. ബേസിര്‍ഹാറ്റില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ നുസ്രത്ത് ജഹാന്‍ ആണ് കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.
ഫെയ്സ്ബുക്കില്‍ ഒരു പരസ്യം പ്രചരിപ്പിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണിത്, ഫാന്‍സിയു എന്ന വീഡിയോ ചാറ്റ് ആപ്പ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റിന്റെ രൂപത്തില്‍ എന്റെ സമ്മതമില്ലാതെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നു. കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ സെല്ലിന് നല്‍കിയ പരാതി കത്തില്‍ നുസ്രത്ത് ജഹാന്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ ചിലര്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷമാണ് ജഹാന്‍ പോസ്റ്റ് ശ്രദ്ധിച്ചത്. ഉടന്‍ തന്നെ തൃണമൂല്‍ എംപി സൈബര്‍ സെല്ലില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
‘ഇത് തീര്‍ത്തും അസ്വീകാര്യമാണ് – സമ്മതമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ സെല്ലിനോട് ദയയോടെ ഇത് പരിശോധിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് നിയമപരമായി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്’ എന്ന് അവര്‍ ട്വീറ്റ് ചെയ്തു.
Post Your Comments