മുംബൈ: മതപരമായ വിശ്വാസങ്ങളില്‍ തന്റെ നിലപാട് ശരിവച്ചുകൊണ്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍ . എല്ലാ മതങ്ങളും ഐക്യത്തെയും സമാധാനത്തെയും കുറിച്ച് സംസാരിക്കുന്നുവെന്നും എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നതിന്റെ ഭാഗമായാണ് കൊല്‍ക്കത്തയിലെ ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശനമെന്നും അവര്‍ പറഞ്ഞു.
നിലവില്‍ പുരിയില്‍ നടക്കുന്ന ജഗന്നാഥ് രഥയാത്രയിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും മറ്റ് തൃണമൂല്‍ നേതാക്കള്‍ക്കുമൊപ്പം നുസ്രത്ത് ക്ഷേത്രത്തിലെത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് റാലിയില്‍ ‘ജയ് ജഗന്നാഥ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ജയ് ശ്രീ റാമിനെ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമാക്കി മാറ്റിയതിന് അവര്‍ ബിജെപിക്കെതിരെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച അതേ മമതയാണ് ഇപ്പോള്‍ ഈ മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments