ന്യൂയോര്‍ക്ക്: കാവിഡ് മഹാമാരിക്ക് ഒറ്റമൂലി ഇല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പ്രതിരോധ മരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്നും ലോകം ഇന്ന് നേരിടുന്ന നമ്പര്‍ വണ്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 എന്നും അദ്ദേഹം അറിയിച്ചു.
പലരും പറയുന്നത് പ്രതിരോധമരുന്നില്‍ പ്രതീക്ഷ ഉണ്ടെന്നാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധ മരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു.
രോഗവ്യാപനം തടയാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments