Latest NewsNewsIndia

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ച്ചന്ന് വീണു ; 8 പേര്‍ മരിച്ചു, അഞ്ച് പേരെ രക്ഷപ്പെടുത്തി, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സൂചന

മഹാരാഷ്ട്ര : മുംബൈയ്ക്ക് സമീപം ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു.
പ്രാഥമിക വിവരം അനുസരിച്ച് പട്ടേല്‍ കോമ്പൗണ്ട് പ്രദേശത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. പുലര്‍ച്ചെ 3: 40 നാണ് സംഭവം. 1984ല്‍ നിര്‍മ്മിച്ച ജിലാനി അപ്പാര്‍ട്ട്‌മെന്റ് ആണ് തകര്‍ന്ന് വീണത്.

READ MORE : കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത മൂന്ന് യുവനേതാക്കള്‍ക്ക് കോവിഡ് ; പ്രവര്‍ത്തകരും പൊലീസും പ്രതിസന്ധിയില്‍

ഭിവണ്ടി കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ എട്ട് ആയി ഉയര്‍ന്നു. അഞ്ച് പേരെ കൂടി രക്ഷപ്പെടുത്തി, ”താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക്താവ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) അഗ്‌നിശമന സേനയും പോലീസ് സംഘങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button