ബോളിവുഡ് സൂപ്പർ താരം“രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന് ആരാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി സുബലക്ഷ്മി അമ്മ പറയുന്നത്. . സിനിമയുടെ ചിത്രീകരണം മുംബൈയിലായിരുന്നു. ഇതിനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് കൂടെയുള്ളവർ പറയുന്നത് ഋഷി കപൂറിന്റെ മകനാണ്, വലിയ താരമാണെന്നൊക്കെ. ഞാൻ ചോദിച്ചു. ഫ്ലൈറ്റില്‍ കയറുമ്പോഴാണോ ഇതൊക്കെ പറയുന്നതെന്ന്.
പക്ഷെ , രണ്‍ബീര്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. നിറയെ ആള്‍ക്കാരുടെ വലയത്തിലാണ് രണ്‍ബീര്‍ സെറ്റിലേക്ക് എത്തുന്നത്. കൂടെ അഭിനയിക്കുന്ന നാനിയാണ് എന്ന് പറഞ്ഞു സംവിധായകന് എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ ഷേക്ക്ഹാന്‍ഡ് നല്കി എന്റെ കാല്‍തൊട്ട് നമസ്കരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് എന്റെ എണ്‍പതാം പിറന്നാളിന് ഞാനും രണ്‍ബീറും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു അവന് അയച്ചു തന്നു എന്ന് മലയാളത്തിന്റെ പ്രിയ മുത്തശ്ശി പറയുന്നു.
Post Your Comments