കോഴിക്കോട്: കോഴിക്കോടെന്നാൽ മിഠായിത്തെരുവ്, ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ കോഴിക്കോടൻ തെരുവ് ഇന്ന് ഓൺലൈൻ കച്ചവടത്തിന്റെ സാധ്യത തേടുകയാണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കംക്കുറിയ്ക്കുകയാണ് ഈ പൈതൃകത്തെരുവ്.
എസ്.എം സ്ട്രീറ്റ്’ എന്ന ആപ്പിലൂടെ മിഠായിത്തെരുവും നമുക്ക് ഓൺലൈൻ കച്ചവടത്തിലൂടെ സുപരിചതമാകും. ‘ഫിക്സോ’ എന്ന ഓണ്‍ലൈന്‍ സ്ഥാപനവുമായി സഹകരിച്ചാണ് ‘എസ്.എം സ്ട്രീറ്റ്’ എന്ന ആപ് ഒരുക്കുന്നത്.പ്ലേസ്റ്റോറിലും ഐ.ഒ.എസിലും ആപ്ലിക്കേഷന്‍ ഉടന്‍ ലഭ്യമാകും. ഒക്ടോബര്‍ 15നകം പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് വ്യാപാരി പ്രതിനിധി ജൗഹര്‍ ടാംടണ്‍ പറഞ്ഞു. തിരഞ്ഞെടുത്ത 40 കടകള്‍ക്കാണ് ഈ ആപ്പ് വഴി വഴി വിപണനം നടത്താനാവുക. നഗരപരിധിയില്‍ രണ്ടു മണിക്കൂറിനകം ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാൻ സാധിക്കും.
Read Also: 250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി കെ.ടി.എം
ഏറെ പ്രചാരമുള്ള വ്യാപാരകേന്ദ്രമായതിനാല് ഉപഭോക്താക്കള്‍ക്ക് പ്രിയമുള്ള ബ്രാന്‍ഡ് ആവും ഈ ആപ് എന്നാണ് വിപണനക്കാരുടെ പ്രതീക്ഷ. എന്നാൽ ഇതിന്റെ മറ്റൊരു പ്രത്യകത എന്നത് സാധങ്ങൾ വിലപേശി വാങ്ങാനും സൗകര്യമുണ്ടാവും എന്നത് തന്നെയാണ്. ജില്ലയിൽ കോവിഡ് പ്രതിസന്ധി വ്യാപാരമേഖലക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ ജനപ്രിയമാവുകയുമാണ്. ഈ സാഹചര്യത്തിലാണ് മിഠായിത്തെരുവും ‘ആപ്പി’ലേറുന്നത്.
Post Your Comments