സംവിധായകൻ അനുരാഗ് കശ്യപിനെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ ബോളിവുഡില്‍ താനും പല പീഡനങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് നടി കങ്കണ റണൗട്ട്. ബുള്ളിവുഡ് എന്നാണ് കങ്കണ ബോളിവുഡിനെ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപിനെയും പായല്‍ ഘോഷിനെയും ടാഗ് ചെയ്താണ് കങ്കണയുടെ ട്വീറ്റുകള്‍. അനുരാഗ് പായലിനോട് ചെയ്തത് ബോളിവുഡില്‍ പതിവാണെന്ന് കങ്കണ വ്യക്തമാക്കുന്നത്.
പലരും ”നിങ്ങളെ മുതലെടുത്ത് ഉപദ്രവിച്ച ശേഷം അപമാനിക്കുകയും നിശബ്ദരാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആരോടും പരാതിപ്പെടാത്തത്. അതെ, എന്റെ പ്രതികാരം ഞാന്‍ തന്നെ തീര്‍പ്പാക്കുന്നു. നിങ്ങളെ പോലുള്ള ഷണ്ഡന്‍മാരോട് സഹായം ചോദിക്കില്ല. മീടു ഹാഷ്ടാഗ് ബോളിവുഡില്‍ വലിയ പരാജയമാണ് എന്ന് ഉറപ്പാണ്.
അതിന്റെ കാരണം മിക്ക ബലാത്സംഗികളും ലിബറലുകളാണ്, പായല്‍ ഘോഷിനെ പോലെ മറ്റെല്ലാ ഇരകളെയും അവര്‍ അപമാനിക്കുകയും നിശബ്ദരാക്കുകയും ചെയ്യും” എന്നാണ് കങ്കണ ട്വീറ്ററില്‍ പ്രതികരിച്ചിരുന്നത്.
Post Your Comments