
എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ ക്യാംപിൽ പോലീസ് പരിശോധന നടത്തുന്നു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് പരിശോധന നടപടി. അതിഥി തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് തീവ്രവാദികളെ ഇന്നലെ എൻഐഎ പിടികൂടിയതിന് പിന്നാലെയാണ് പോലീസിൻ്റെ ഇത്തരത്തിലുള്ള നടപടി.
എറണാകുളം പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറൽ ജില്ലാ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ അതിഥി തൊഴിലാളികളും പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നിയമ ചട്ടപ്രകാരമുള്ള രജിസ്ട്രേഷൻ നടത്താത്ത പക്ഷം തൊഴിൽ ഉടമകൾക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിൻ്റെ തീരുമാനം.
എന്നാൽ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ മലയാളികളുമുണ്ടെന്നുമാണു വിവരം. എന്‍ഐഎ സംഘം രണ്ടാഴ്ച മുന്‍പു കേരളത്തില്‍ പലയിടത്തും തങ്ങിയിരുന്നു.
Post Your Comments