ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു . ആയുധങ്ങള്‍ എത്തിയ്ക്കുന്നത് ഭീകരര്‍ക്ക്.ജമ്മു കാഷ്മീരിലേക്ക് ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങളും ഇന്ത്യന്‍ കറന്‍സിയും കടത്താന്‍ ശ്രമിക്കുന്നതെന്ന്് ഡിജിപി ദില്‍ ബാഗ് സിംഗ്. ജമ്മുവിലെ രജൗരി മേഖലയില്‍ ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് പണവും ആയുധവും കടത്താന്‍ ശ്രമിച്ചത് സുരക്ഷാ സേന തടഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ലഷ്‌കര്‍ ഇ തോയിബ ഭീകരരെയും സുരക്ഷാ സേന പിടികൂടി.
പോലീസും 38 രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. പിടിയിലായ മൂന്ന് ഭീകരരും കാഷ്മീര്‍ സ്വദേശികളാണ്. പാക്കിസ്ഥാന്റെ ഏജന്‍സികള്‍ ജമ്മു കാഷ്മീരിലെ ക്രമസമാധാനം തകര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഭീകരര്‍ക്ക് ആയുധങ്ങളും പണവും മയക്കു മരുന്നും കൈമാറാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു.
ജമ്മു കാഷ്മീരിലെ സായുധ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായും മയക്കു മരുന്ന് കടത്തുകാരെ കര്‍ശനമായി നേരിടുമെന്നും ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.
Post Your Comments