ന്യൂഡൽഹി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിർത്തി പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ വരെ ആറ് പുതിയ താവളങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം നീക്കം ശക്തമാക്കിയിരുന്നു. ഗുരുങ് ഹിൽ, റിച്ചൻ ലാ, റെജാങ് ലാ, മുഖർപാരി, ഫിംഗർ 4 എന്നിവയോട് ചേർന്നുള്ള സ്ഥലങ്ങളാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്. എന്നാൽ, ഇവ തിരിച്ചുപിടികൂടാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യവും. ചൈന 3000 കൂടുതല്‍ സൈനികരെ ഇതിനായി വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.
ഈ പുതിയ ട്രൂപ്പുകളെ റിച്ചൻ ലാ, റെജാങ് ലാ എന്നിവിടങ്ങളിലാണ് ചൈന വിന്യസിച്ചിരിക്കുന്നത്. എന്നാൽ നീക്കങ്ങൾ ശക്തമാക്കിയതിലൂടെ ഇന്ത്യൻ സൈന്യം അതിർത്തിയിലെ സാന്നിധ്യം വ്യക്തമാക്കി കൊണ്ട് ചൈനീസ് സൈന്യത്തെ മറികടക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments