ഇന്ന് ഏറ്റവുമധികം പേരില്‍ കാണുന്നൊരു ജീവിതശൈലീരോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണിത്. ഡയറ്റിലൂടെ നിയന്ത്രിക്കാനാകാത്ത സാഹചര്യമാണെങ്കില്‍ ‘ഷുഗര്‍’ കുറയ്ക്കാന്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടതുണ്ട്. അതോടൊപ്പം തന്നെ വീട്ടിലും പരീക്ഷിക്കാൻ കഴിയുന്ന ചില പൊടിക്കൈകള്‍ ഇവയാണ് .
ഉലുവ, ഞാവല്‍പ്പഴ വിത്ത്, വേപ്പിന്‍ വിത്ത്, പാവയ്ക്ക വിത്ത് എന്നിവ സമാസമം എടുത്ത് പൊടിച്ച്, ഇത് ഓരോ ടീസ്പൂണ്‍ വീതം രണ്ട് നേരം കഴിക്കുന്നതും ഷുഗര്‍ കുറയ്ക്കാന്‍ സഹായകമാണ്. ഉച്ചഭക്ഷണത്തിന് മുമ്പും അത്താഴത്തിന് മുമ്പുമാണ് ഇത് കഴിക്കേണ്ടത്.
പാവയ്ക്കാ ജ്യൂസാണ് ഈ പട്ടികയിലെ അടുത്ത മാര്‍ഗം. പൊതുവില്‍ പ്രമേഹരോഗികളുടെ ഡയറ്റില്‍ പാവയ്ക്കാ ജ്യൂസ് ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്.
രാവിലെ എഴുന്നേറ്റയുടന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുന്നതും ഷുഗര്‍ നിയന്ത്രിക്കാന്‍ പ്രയോജനപ്പെടും.
ഡയറ്റില്‍ അല്‍പം കറുവാപ്പട്ട ഉള്‍പ്പെടുത്തുന്നതും ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കറികളില്‍ ചേര്‍ത്ത് കഴിക്കുന്നതിന് പകരം സലാഡ്, സ്മൂത്തികള്‍, ചായ എന്നിവയിലെല്ലാം ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.
Post Your Comments