ന്യൂഡൽഹി: വിവാദ കാർഷിക ബില്ലിന് പിന്തുണയുമായി 125 രാജ്യസഭാംഗങ്ങൾ. ഇതോടുകൂടി കാർഷിക മേഖലയിൽ പരിഷ്‌കരിച്ച ബില്ലുകൾ കേന്ദ്രം പാസാക്കുമെന്ന് ഉറപ്പായി.125 പേരുടെ പിന്തുണയാണ് സർക്കാർ ഈ ബില്ല് പാസാക്കുമെന്ന ഉറപ്പ് സൃഷ്ട്ടിക്കാൻ സാധിച്ചത്. കാർഷിക ബില്ലിന് പിന്തുണയുമായി ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ടിഡിപിയും ബില്ലുകൾക്കൊപ്പം നിൽക്കുമെന്നാണ് റിപ്പോർട്ട്.
Read Also: കര്‍ഷക ബിൽ ചരിത്ര സംഭവമാണ്; നുണപ്രചരണങ്ങളിൽ വീഴരുത്: പ്രധാനമന്ത്രി
ലോക്സഭ പാസാക്കിയ വിവാദ ബില്ലിനെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ച കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലികൾ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ രാജിവെച്ചിരുന്നു.
എന്നാൽ ബില്ലിന് അനൂകുല പ്രതികരണം ലഭിക്കുന്നതിനായി കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ. രാജ്യസഭയിൽ ഇന്ന് ( സെപ്തംബർ 20) വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഇതിനിടെ പാർലമെന്റ് വെട്ടിച്ചുരുക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് തേടി രാജ്നാഥ് സിംഗും പ്രഹ്ളാദ് ജോഷിയും ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കും.
Post Your Comments