KeralaLatest NewsNews

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട് : പതിമൂന്ന് വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

Read Also : ആയുഷ് മന്ത്രാലയവുമായി ചേർന്ന് അംഗൻവാടികൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾക്കൊരുങ്ങി വനിതാ-ശിശുവികസന മന്ത്രാലയം

സിപിഎം പ്രാദേശിക നേതാവും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കല്ലേകുളങ്ങര പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് സര്‍വീസ് സൊസൈറ്റി സെക്രട്ടറിയുമായ അകത്തേത്തറ ശ്രീരത്നയില്‍ പുഷ്‌കരന്റെ മകന്‍ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടാട് പത്തിയനാട് സ്വദേശിയും ധോണി ഫാമിലെ ജീവനക്കാരനുമായ രാജീവന്‍ (46) എന്നിവര്‍ക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

Read Also : ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു 

പെണ്‍കുട്ടിയെകാണ്മാനില്ലെന്ന് കാണിച്ച്‌ 16നാണ് ബന്ധുക്കള്‍ ഹേമാംബിക നഗര്‍ പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വെല്ലൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണി (21)ക്കൊപ്പം 16ന് പെണ്‍കുട്ടി ബൈക്കില്‍ വെല്ലൂരിലേക്ക് പോവുകയായിരുന്നു.

കൗണ്‍സിലിങിനിടെയാണ് മറ്റുരണ്ടുപേരും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് രതീഷ്, രാജീവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച അവധിദിനത്തില്‍ ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് രതീഷ് പീഡിപ്പിച്ചതെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button