വാഷിംഗ്ടണ്‍: ലോകമെമ്പാടും കോവിഡ് വൈറസിന് എതിരായുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് അമേരിക്കയില്‍ നിന്നും ആശ്വാസ വാര്‍ത്ത വരുന്നത്. കോവിഡിന് കാരണമാകുന്ന വൈറസുകളെ നശിപ്പിക്കുന്ന യു.വി രശ്മികളെ കണ്ടെത്തിയതായി യു.എസില്‍ നിന്നും പഠന റിപ്പോര്‍ട്ടുള്‍ പുറത്തുവരുന്നത്. 222 നാനോമീറ്ററുകളുടെ തരംഗദൈര്‍ഘ്യമുള്ള യു.വി പ്രകാശ രശ്മികളാണ് കോവിഡ് വൈറസുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തിയത്. മനുഷ്യ ശരീരത്തില്‍ ഈ തരംഗങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഗവേഷകര്‍ പറയുന്നു.
READ ALSO : അല്‍ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ എന്‍ഐഎ പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം
അമേരിക്കന്‍ ജേണല്‍ ഓഫ് ഇന്‍ഫക്ഷന്‍ കണ്‍ട്രോളിലാണ് കൊവിഡ് വൈസുകളെ നശിപ്പിക്കുന്ന യു.വി രശ്മികളെ പറ്റിയുളള പഠനം പ്രസിദ്ധീകരിച്ചത്. ‘222 എന്‍.എം യു.വി.സി രശ്മികള്‍ 254 എന്‍.എം യുവിസി രശ്മികളെക്കാള്‍ സുരക്ഷിതമാണ്.കാരണം ഈ വിദൂര യു.വി പ്രകാശത്തിന് കണ്ണിലോ മനുഷ്യ ശരീരത്തിലോ തറച്ചുകയറാന്‍ സാധിക്കില്ല’ പഠനത്തില്‍ പറയുന്നു. കൊവിഡ് വൈറസ് അടങ്ങിയ 100 മൈക്രോലിറ്റര്‍ ലായനികള്‍ക്ക് മുകളിലായി 24 സെന്റി മീറ്റര്‍ ദൂരത്തില്‍ യു.വി ലാമ്ബ് വച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. 99.7 ശതമാനം കൊവിഡ് വൈറസുകളും 30 സെക്കഡിനുളളില്‍ നശിച്ചുപോയതായും ഗവേഷകര്‍ പറഞ്ഞു. മനുഷ്യന്റെ കണ്ണിന്റെയും ചര്‍മ്മത്തിന്റെയും പുറം, ജീവനില്ലാത്ത പാളിയിലേക്ക് തുളച്ചുകയറുന്നതില്‍ ഈ യു.വി രശ്മികള്‍ പരാജയപ്പെട്ടതായും കണ്ടെത്തി. ഇതിനാല്‍ ഇവ മനുഷ്യരില്‍ ദോഷങ്ങളുണ്ടാക്കില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
Post Your Comments