ഷാര്‍ജ: ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയ കോവിഡ് രോഗി യുഎഇയിൽ അറസ്റ്റിൽ. ഷാർജ പോലീസിന്റെയാണ് നടപടി. ഇയാളെ ബലം പ്രയോഗിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും വീണ്ടും പുറത്തിറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Also read : കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു
ഹോം ക്വാറന്റീന് അടക്കമുള്ള മുന്‍കരുതലുകള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ 50,000 ദിര്‍ഹം വരെ പിഴ അടയ്ക്കേണ്ടി വരുമെന്ന് ഷാര്‍ജ പോലീസിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവ് ആയവര്‍ സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നും മാറി നില്‍ക്കേണ്ടത് അവരുടെ നിയമപരമായ ബാധ്യതയാണെന്ന് ബ്രിഗേഡിയര്‍ ഡോ. അഹ്മദ് സഈദ് വ്യക്തമാക്കി.
Post Your Comments