KeralaLatest NewsNews

സംസ്ഥാനത്ത് 3 കോവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം കായംകുളം പത്തനംതിട്ട സ്വദേശികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രൻ എന്നിവരാണ് കോവിഡ് മരണത്തിന് ഇരയായവർ.

Read Also: ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോവിഡ് ടെസ്റ്റുകൾ; എട്ട് മാസത്തിനുള്ളിൽ രാ​ജ്യ​ത്ത് പ​രി​ശോ​ധിച്ചത് 6.37 കോ​ടി സാ​മ്പി​ളു​കളെന്ന് ഐ​സി​എം​ആ​ര്‍

പാറശാലയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു മരിച്ച ബ്രിജി. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുപ്പത്തിയെട്ടുകാരിയായ ബ്രിജി അധ്യാപികയാണ്. കാന്‍സര്‍ രോഗികൂടിയായ റജിയാ ബീവി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവര്‍. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ സംസ്ഥാനത്ത് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് 4644 പേര്‍ക്കാണ്. 3781 പേർ സമ്പർക്കംമൂലം രോഗ ബാധിതരായി. 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18 മരണങ്ങളാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button