ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരെ ചൈനയുടെ പ്രകോപനം വീണ്ടും, ശക്തമായ നീക്കം നടത്തി ഇന്ത്യന്‍ സൈന്യം . ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അരുണാചല്‍ പ്രദേശിലും ചൈന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശ് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആറ് പ്രദേശങ്ങളിലാണ് ചൈന കൂടുതല്‍ സേനാ വിന്യാസം നടത്തുന്നത്. സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ, തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നത്.
ബിസയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന റോഡ് നിര്‍മ്മാണം നടത്തുകയും ചെയ്തിട്ടുണ്ട്. ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ അരുണാചല്‍ പ്രദേശില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ തര്‍ക്കം നിലനില്‍ക്കുന്ന ആറു പ്രദേശങ്ങളിലും സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
ചൈനയുടെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായാലും പ്രതിരോധിക്കാനായി സൈന്യം ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് പട്രോളിംഗും ഇന്ത്യന്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments