കൊച്ചി : കേരളത്തില്‍ നിന്ന് എന്‍ഐഎ മൂന്ന് ഭീകരരെ പിടികൂടിയതിനു ശേഷം രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഐഎസ്, അല്‍ഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.
ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എത്തിക്കല്‍ ഹാക്കര്‍മാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ സാന്നിധ്യമുണ്ടായിരുന്ന അല്‍ഖായിദയുടെ ഉപവിഭാഗമായ അന്‍സാര്‍ ഗസ്വാര്‍ ഉള്‍-ഹിന്ദ് സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നും ആശയപ്രചാരണത്തിനായി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകള്‍ ഐഎസ് തുടങ്ങിയിട്ടുണ്ടത്രേ.
ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും പലതവണ ഇത്തരം ഗ്രൂപ്പുകളെ വിലക്കിയെങ്കിലും പേരുമാറ്റി അവ വീണ്ടും പ്രത്യക്ഷപ്പെടും. വ്യാജ പേരിലുള്ള അക്കൗണ്ടുകളാണ് ഗ്രൂപ്പ് അംഗങ്ങള്‍ ഉപയോഗിക്കുന്നത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ പിന്തുണയോടെ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ‘ദ് റെസിസ്റ്റന്‍സ് ഫോഴ്‌സിന്റെ’ (ടിആര്‍എഫ്) ചില ചാനലുകള്‍ അടുത്തിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു. ഇവര്‍ പിന്നീട് ‘ഹൂപ്പി’ലേക്കും ‘വയറി’ലേക്കും മാറിയെന്നാണ് കണ്ടെത്തല്‍.
Post Your Comments