KeralaLatest NewsNews

അല്‍ഖായിദ ബന്ധം: കേരളത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത, മലയാളികളും കുടുങ്ങിയെന്ന് സൂചന : പലര്‍ക്കും മതസംഘടനകളുമായും ബന്ധം

തിരുവനന്തപുരം : തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. . ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ മലയാളികളുമുണ്ടെന്നുമാണു വിവരം. എന്‍ഐഎ സംഘം രണ്ടാഴ്ച മുന്‍പു കേരളത്തില്‍ പലയിടത്തും തങ്ങിയിരുന്നു.

read also : ട്രംപിന് നേരെ തപാലിലൂടെ ജൈവായുധ പ്രയോഗം; വൈറ്റ് ഹൗസിലേയ്ക്ക് പാഴ്‌സല്‍ എത്താതെ തടഞ്ഞതായി അധികൃതർ

ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തില്‍ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ല്‍ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവര്‍ത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണു കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button