പാലക്കാട് : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശി അന്തോണിയെ (21) ആണ് കേസുമായി ബന്ധപ്പെട്ട് ഹേമാംബിക നഗർ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
തുടർന്ന് കൗൺസിലിംഗിനിടെ മറ്റു രണ്ടു പേർ കൂടി തന്നെ പീഡിപ്പിച്ചെന്നുപെൺകുട്ടി അറിയിച്ചതോടെ അകത്തേത്തറയിലെ രാഷ്ട്രീയ നേതാവ് ഉൾപ്പെടെ രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അന്തോണി 16 ന് പെൺകുട്ടിയുടെ വീടിനു സമീപമെത്തി. അവിടെ നിന്നും ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ പരാതിയിൽ മൂന്നു പേർക്കെതിരെയും പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
Post Your Comments