Latest NewsNewsIndia

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം; 25കാരന്‍ പോലീസ് പിടിയിൽ

ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്ത 25കാരന്‍ പോലീസ് പിടിയിൽ. രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖിലേരിയെന്ന യുവാവാണ് ബെംഗളുരു പൊലീസിന്‍റെ പിടിയിലായത്. സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇയാള്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്തിരുന്നത്.

ബുധനാഴ്ച (സെപ്തംബർ16) 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിലൊളിപ്പിച്ചാണ് ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്. വളരെ സാധാരണ രീതിയിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചെറിയ കവറുകളിലാക്കി സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വിശദമാക്കുന്നു. ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് ബെഗളൂരു പൊലീസ് വ്യക്തമാക്കുന്നത്.

Read Also: ആരും നിര്‍ബന്ധിച്ച് ആരുടെയും വായില്‍ മയക്കുമരുന്ന് ഇടുന്നില്ല ; കങ്കണയ്ക്ക് മറുപടിയുമായി ശ്വേത ത്രിപാഠി

മയക്കുമരുന്ന് ലഭിച്ചിരുന്നത് കൊറിയർ വഴിയാണ്. എന്നാൽ കൊറിയര്‍ ജീവനക്കാര്‍ക്ക് ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കുന്നയാളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായി കര്‍ണാടക പൊലീസ് ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. ഇയാള്‍ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button