Latest NewsNewsKuwaitGulf

കുവൈറ്റ് അമീറിന് ഉന്നത ബഹുമതി നൽകി ആദരിച്ച് അമേരിക്ക

കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഉന്നത ബഹുമതി നൽകി ആദരിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി കുവൈറ്റ് അമീറിന് നൽകുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈറ്റ് അമീർ. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ കുവൈറ്റ് നൽകിയ പിന്തുണ വിലമതിക്കാനാകുന്നില്ല. കുവൈറ്റ് അമീറിന്റെ നേതൃത്വത്തില്‍ 40 വര്‍ഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യം സമാനതകളില്ലാത്തതാണെന്നും പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ഇത് നിര്‍ണായകമായെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Also read : സൗദിയിൽ വൻ തീപ്പിടിത്തം

ഉന്നത ബഹുമതി നല്‍കി ആദരിക്കുന്നത് അമീര്‍ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അമീരി ദിവാന്‍കാര്യ മന്ത്രി ശൈഖ് അലി അല്‍ ജര്‍റാഹ് അല്‍ സബാഹ് പറഞ്ഞു. അമീറിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പുരസ്‌കാരം ഏറ്റുവാങ്ങി. അമേരിക്ക മറ്റ് രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന അപൂര്‍വ്വ ബഹുമതിയാണ് ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’.. 1991ലാണ് ഈ ബഹുമതി അവസാനമായി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button