Latest NewsNewsIndiaTravel

താജ്‌മഹലും ആഗ്ര കോട്ടയും ഇനി സഞ്ചാരികള്‍ക്ക് സന്ദർശിക്കാം

ന്യൂഡല്‍ഹി: കോവിഡ്19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്‌മഹൽ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ മേഖലയിലും വൻ പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍.

താജ്മഹലിന്റെ അടച്ചുപൂട്ടലോടുകൂടി ഹോട്ടല്‍ മേഖലയിലും വൻ തകർച്ചയാണ് സൃഷ്ട്ടിച്ചത്. ലോക്ഡൌണ്‍ കാരണം ബഫര്‍ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

Read Also: ഓക്സിജൻ വിതരണത്തിനായ് ഗ്രീൻ കോറിഡോർ; നിർദേശവുമായി കേന്ദ്രം

പ്രതിദിനം താജ്‌മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്‌ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button