തിരുവനന്തപുരം: കേരളത്തിൽ മത ഭീകരവാദ ശക്തികൾ വലിയ തോതിൽ സ്വാധീനമുറപ്പിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരരെ സഹായിക്കുന്ന നിലപാടാണ് എക്കാലത്തും സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Read also: പാലായില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
കേരളം ഭീകര വാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണ് സംസ്ഥാനത്തെ അൽ-ഖ്വായ്ദ സാന്നിധ്യം. അടുത്തിടെ കേന്ദ്രസർക്കാരും ഒരു മാസം മുൻപ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ നേരിടാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് പോലും സർക്കാർ അവഗണിക്കുകയാണുണ്ടായത്. ഇത് കേരള സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരളത്തിൽ എക്കാലത്തും സർക്കാരുകൾ സ്വീകരിക്കുന്നത്. മന്ത്രിസഭയിൽ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു മന്ത്രി നേരത്തെ നിരോധിച്ച സിമിയുടെ പ്രവർത്തകനാണെന്ന് പിണറായി വിജയൻ അറിയാവുന്ന കാര്യമാണ്. ജലീൽ സിമിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.കനകമലയിൽ അടക്കം നടക്കുന്ന ഭീകരവാദ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളത്ത് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഈ ആരോപണം. അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് തീവ്രവാദികൾ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തുവരികയായിരുന്നു.
Post Your Comments