Latest NewsKeralaNews

കോവിഡ് വർധനവിന് കാരണം സർക്കാരിന്റെ ദുർഭരണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് തരൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണം സർക്കാരിന്റെ ദുർഭരണം മൂലമാണെന്ന് ശശി തരൂർ എംപി കുറ്റപ്പെടുത്തി. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതു മൂലമാണ് പ്രതിപക്ഷത്തെ പ്രതിഷേധങ്ങൾക്ക് നിർബന്ധിതരാക്കുന്നതെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുൻപ് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരസ്യമായി പിന്തുണച്ചിരുന്നയാളാണ് തരൂർ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: വി​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​പ്പിച്ച്, പാ​ര്‍​ട്ടി​യു​ടെ ന​ന്‍​മ​യ്ക്കാ​യി എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ ക്കണം : ശശി തരൂർ

അതേസമയം, കോവിഡ് വര്‍ധനവിനിൽ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രം​ഗത്തെത്തി. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തിൽ ഉള്ള പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആശുപത്രികൾ നിറഞ്ഞാൽ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button