Latest NewsNewsIndia

ആരും നിര്‍ബന്ധിച്ച് ആരുടെയും വായില്‍ മയക്കുമരുന്ന് ഇടുന്നില്ല ; കങ്കണയ്ക്ക് മറുപടിയുമായി ശ്വേത ത്രിപാഠി

മുംബൈ: ബോളിവുഡിന്റെ 99 ശതമാനവും മയക്കുമരുന്നിന് അടിമയാണെന്ന കങ്കണ റണാവത്തിന്റെ വാദം തെറ്റായ സാമാന്യവല്‍ക്കരണമാണെന്ന് നടി ശ്വേത ത്രിപാഠി. അത്തരമൊരു വാദം അര്‍ദ്ധസത്യമാണെന്നും നടി ശ്വേത ത്രിപാഠി പറഞ്ഞു.

സിനിമാ മേഖലയിലെ പകുതി ആളുകളും മയക്കുമരുന്നിന് അടിമകളാണെന്നും നടിമാര്‍ ജോലി ലഭിക്കാന്‍ വഴങ്ങികൊടുക്കയാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് സിനിമയുടെ ഈ വലിയ മോശം ലോകത്ത് ഇടം നേടാനാകുമെന്നും താന്‍ കരുതുന്നു. വിട്ടുവീഴ്ച ചെയ്തതിനുശേഷം മാത്രമേ മികച്ചതും രസകരവുമായ തിരക്കഥകള്‍ ഉണ്ടാകൂ. പക്ഷെ ബോളിവുഡില്‍ നമ്മള്‍ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ശ്വേത ഐഎഎന്‍എസിനോട് പറഞ്ഞു.

‘ഞാന്‍ ഇത് പറയുമ്പോള്‍ എന്നെ വിശ്വസിക്കൂ, ആരും നിര്‍ബന്ധപൂര്‍വ്വം നമ്മുടെ വായില്‍ മയക്കുമരുന്ന് ഇടുന്നില്ല! ഒരു യുവാവ് മയക്കുമരുന്നിന് അടിമപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ എന്തായാലും അത് ചെയ്യും അത് മുംബൈയിലായാലും രാജ്യത്തെ ഏതെങ്കിലും ചെറിയ പട്ടണത്തിലായാലും. എല്ലാ മാതാപിതാക്കളോടും അവരുടെ മക്കളുടെ വളര്‍ച്ചയെക്കുറിച്ചും അവര്‍ ശരിയായ ദിശയിലാണൊ പോകുന്നതെന്നും അവരുടെ മാനസികാരോഗ്യത്തിലും ഒരു പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ത്രിപാഠി പറയുന്നു.

‘നമ്മള്‍ ബാഗുകള്‍ പായ്ക്ക് ചെയ്ത് മുംബൈയില്‍ വരുമ്പോള്‍, നമ്മളെല്ലാവരും കടന്നുപോകുന്ന പ്രാരംഭ പോരാട്ടം ഉപേക്ഷിക്കാന്‍ പറയുന്നതിനുപകരം നമ്മള്‍ സുഖമാണോ എന്ന് മാതാപിതാക്കള്‍ ചോദിക്കണം. നമ്മള്‍ എത്ര പണം സമ്പാദിക്കുന്നുവെന്നും നിരന്തരം ചോദിച്ചാല്‍ നമ്മുടെ പോരാട്ടം സമയം പാഴാക്കുകയല്ലാതെ മറ്റൊന്നുമല്ല, അത് വളര്‍ന്നുവരുന്ന ഏതൊരു പ്രതിഭയ്ക്കും വ്യത്യസ്തമായ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അത് മയക്കുമരുന്ന് കഴിക്കുന്നതിനെക്കുറിച്ചല്ല. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്, അത് അവരെ ഇരുട്ടും ആസക്തിയും മാനസികാരോഗ്യ പ്രശ്‌നങ്ങളും നിറഞ്ഞ ലോകത്തിലേക്ക് നയിക്കുന്നു. ഒരു വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുപകരം അത് പരിഹരിക്കണമെന്ന് താന്‍ കരുതുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button