വാഷിംഗ്ടണ്‍ ഡിസി: ഹൃദയാഘാതം നിര്‍ണ്ണയിക്കുന്ന അതേ എമര്‍ജന്‍സി സ്കാനുകളില്‍ കോവിഡ് നിര്‍ണ്ണയിക്കാമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജില്‍ നിന്നുള്ള പുതിയ ഗവേഷണം കണ്ടെത്തി. ലണ്ടനിലെ കിംഗ്സ് കോളേജിലെ ന്യൂറോ റേഡിയോളജി, സ്റ്റഡി ലീഡും സീനിയര്‍ ലക്ചററുമായ അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോ റേഡിയോളജിയില്‍ ഇന്ന് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ആണ് ഡോ. ടോം ബൂത്ത് ഇക്കാര്യം പറഞ്ഞത്.
മൂന്ന് ലണ്ടന്‍ ഹൈപ്പര്‍-അക്യൂട്ട് സ്ട്രോക്ക് യൂണിറ്റുകളില്‍ നിന്ന് 225 രോഗികളെ പരിശോധിച്ചു. തലയുടെയും കഴുത്തിന്റെയും രക്തക്കുഴലുകളുടെ കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) അടങ്ങിയതാണ് എമര്‍ജന്‍സി സ്ട്രോക്ക് സ്കാന്‍. എമര്‍ജന്‍സി സ്കാന്‍ സമയത്ത് ടീമിന് ശ്വാസകോശത്തിന് മുകളില്‍ ഈ മാറ്റങ്ങള്‍ കണ്ടപ്പോള്‍, കോവിഡ് വിശ്വസനീയമായും കൃത്യമായും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞുവെന്നും മാറ്റങ്ങള്‍ മരണനിരക്ക് പ്രവചിക്കുമെന്നും ഡോ. ബൂത്ത് പറഞ്ഞു.
Post Your Comments