ലുക്കീമിയ എന്ന അസുഖം ബാധിച്ച് കഴിഞ്ഞ 7 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന 14 കാരന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സാമ്പത്തികമായി വലിയ നിലയില്‍ അല്ലാത്ത കുടുംബം ആയിരുന്നിട്ടു കൂടി ഇതിനോടകം 45 ലക്ഷം രൂപ ഇതിനോടകം ചെലവാക്കി കഴിഞ്ഞിട്ടുണ്ട് ശ്രീറാമിനു വേണ്ടി. ഇപ്പോള്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് ശ്രീറാം.
അസുഖം മാറണമെങ്കില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അമൃതയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി 20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനോടകം സാമ്പത്തിക സഹായത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ICICI Bank
KOZHIKODE, Branch
A/c 626501520838
IFSC.Code, ICIC0006265
Mobile no:9447079923
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
എന്നെ സഹായിക്കുമോ..?’
ഞാന്‍ ശ്രീരാം.വയസ്സ് 14. ലുക്കീമിയ അസുഖം ബാധിച്ചതിനാല്‍ ഇപ്പോള്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഞാന്‍ ചികിത്സയിലാണ് .കഴിഞ്ഞ 7വര്‍ഷം ചികിത്സയില്‍ തന്നെയാണ് .സാമ്പത്തികമായി വലിയ നിലയിലുള്ള കുടുംബത്തില്‍ അല്ലെങ്കിലും കുടുംബം മാത്രം എന്റെ ചികിത്സക്കായി ഇതിനകം 45 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു.എന്റെ അസുഖം മാറണമെങ്കില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അമൃതയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി 20 ലക്ഷം രൂപ ചെലവ് വരും. ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്റെ ചികിത്സക്കായുള്ള സാമ്പത്തിക സഹായത്തിനായി ഞാന്‍ വിനീത പൂര്‍വ്വം ബഹുമാന്യരും ഉദാരമനസ്‌കരുമായ നാട്ടുകാരോട് അപേക്ഷിക്കുകയാണ് .എന്നെപ്പോലെയുള്ള ഒട്ടേറെപ്പേരുടെ ചികിത്സക്കായി സഹായിച്ചിട്ടുള്ള കേരളത്തിന്റെയും നാടിന്റെയും ‘മനസ്സ്’ എനിക്കൊപ്പവും ഉണ്ടാക്കുമെന്ന് നിങ്ങളുടെ കുഞ്ഞനിയനായ ഞാന്‍ പ്രതീക്ഷിക്കുന്നു. അസുഖം മാറി ആത്മവിശ്വാസത്തോടെ ഭാവിയെ കാണാന്‍ എനിക്ക് താങ്ങും തണലുമാകാന്‍ ഒരിക്കല്‍ക്കൂടി ഞാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു.
എന്റെ അച്ഛന്റെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും താഴെ ചേര്‍ക്കുന്നു..
Manoj.P
ICICI Bank
KOZHIKODE, Branch
A/c 626501520838
IFSC.Code, ICIC0006265
Mobile no:9447079923
https://www.facebook.com/165149950261467/posts/3143005379142561/?extid=HJ560QSEE11KwsOl&d=n
Post Your Comments