Latest NewsKeralaNews

അൽ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ എൻഐഎ പിടികൂടിയത് സംസ്ഥാന പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം

കൊച്ചി : കൊച്ചിയിൽ അൽ ഖായിദ ബന്ധം ആരോപിച്ച് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം. അതേസമയം ഇവർ ഉൾപ്പെടുന്ന സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർഅന്വേഷണത്തിന് എല്ലാ സഹായവും നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

ഭീകരവിരുദ്ധ നടപടികളിൽ പൊലീസ് പരാജയമെന്നും മന്ത്രിസഭയിലും പൊലീസിലും ഭീകരവാദ സാന്നിധ്യമെന്നും ബിജെപി ആരോപിച്ചു. കേരളത്തിലടക്കം പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് രാത്രി ഡിജിപിക്ക് ലഭിച്ചിരുന്നു. പ്രാദേശിക സഹായം ആവശ്യപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ബന്ധപ്പെടുകയും ചെയ്തു. ഇതിനപ്പുറം അൽ ഖായിദ ബന്ധം ആരോപിച്ചുള്ള അറസ്റ്റാണന്ന വിവരം പൊലീസ് അറിയുന്നത് ശനിയാഴ്ച രാവിലെ എൻഐഎ ഡിജിപിയെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണ്.

Read Also :  ഭീകരരുടെ അറസ്റ്റ്: അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള പെരുമ്പാവൂരില്‍ നിരീക്ഷണം ശക്തമാക്കി, ബംഗ്ലാദേശിൽ നിന്ന് പോലും ആളുകൾ എത്തിയിട്ടുണ്ടെന്ന് സൂചന

എന്നാൽ ഭീകരവാദ നിലപാടുള്ള വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ചില ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും ആ സംഘത്തിൽപെട്ടവരാകാം ഇവരെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവർ കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയോ യോഗങ്ങൾ ചേരുകയോ ചെയ്തതായി വിവരമില്ലാത്തതിനാൽ കസ്റ്റഡിയോ സൂഷ്മ നിരീക്ഷണമോ നടത്തിയില്ലെന്നും പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button