
കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കോവിഡ് മരണത്തിനിരയാവർ കണ്ണൂർ സ്വദേശികളാണ്. കണ്ണൂർ നടുവിൽ പാത്തൻ പാറയിൽ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും കോവിഡ് മരണത്തിന് കീഴടങ്ങിയത്. സെപ്തംബർ 16നാണ് കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെയാണ് രണ്ട് പേരും കോവിഡ് ബാധിച്ച് മരിക്കുന്നത്. സെബാസ്റ്റ്യന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യൻ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിരവധി ദിവസങ്ങൾ ചിലവഴിച്ചിരുന്നു. ഇദ്ദേഹത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, തളിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിമിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.
Post Your Comments