വ്യാഴാഴ്ച കോടതിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരത്തിനിടയില്‍ നടി ഭാമയും നടന്‍ സിദ്ധിക്കും കൂറുമാറിയ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടമാണ് ഭാമയെ വിമര്‍ശിക്കാന്‍ തിരഞ്ഞെടുത്തത്.
‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും നടന്‍ സിദ്ധിഖും കൂറുമാറിയത്. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരായ ഇരുവരും മൊഴി മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments