Latest NewsBikes & ScootersNewsAutomobile

പുതിയ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ഹോണ്ട : റോയൽ എൻഫീൽഡിന് കടുത്ത എതിരാളി

ഇന്ത്യൻ ബൈക്ക് വിപണിയിൽ 300-500 സിസി സെഗ്‌മെന്റിൽ അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിനു കടുത്ത എതിരാളിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. 300-500 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നു. സെപ്റ്റംബർ 30 ന് ഇന്ത്യയിൽ പുതിയ മോട്ടോർസൈക്കിൾ വിപണിയിലെത്തുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Also read : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.

വരാനിരിക്കുന്ന പ്രീമിയം മോട്ടോർസൈക്കിൾ ഒരു ക്രൂയിസർ പതിപ്പാകാമെന്നാണ് സൂചന. തിയ മോഡലിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. റോയൽ എൻഫീൽഡിനെതിരെ ഒരു മോഡൽ എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം. കമ്പനിയുടെ ബിഗ് വിംഗ് ഡീലർ നെറ്റ്‌വർക്ക് വഴിയാകും പുതിയ പ്രീമിയം മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ വിൽപ്പന. രണ്ട് ലക്ഷം രൂപയാകും വരാനിരിക്കുന്ന ബൈക്കിന് നൽകേണ്ടി വരിക. ആകർഷകമായ വിലനിലവാരത്തിൽ പുതിയ ഹോണ്ട ബൈക്ക് പ്രാദേശികവൽക്കരിക്കപ്പെടുമെന്നതിനാൽ ആഭ്യന്തര വിപണിയിൽ മികച്ച ശ്രദ്ധ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button