ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈഡ്രജൻ ബലൂണുകള്‍ പൊട്ടിത്തെറിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മുപ്പതോളം പാർട്ടി പ്രവർത്തകർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചെന്നൈയിലെ പാഡി നഗറിലാണ് സംഭവം.
വാതകം നിറച്ച 2,000 ബലൂണുകളാണ് ആഘോഷ സ്ഥലത്ത് പ്രവര്‍ത്തകര്‍ എത്തിച്ചത്. ഈ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി വിടാനായിരുന്നു പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. എന്നാല്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് സ്ഫോടനാത്മകമായ രീതിയില്‍ തീ പടരുകയായിരുന്നു.
ചടങ്ങിലെ മുഖ്യാതിഥി എത്തിയപ്പോള്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നും തീപടര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരാരുടെയും നില ഗുരുതരമല്ല. സെപ്റ്റംബർ 17ന് നടന്ന ഈ അപകടത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
Freak accident caught on camera.
Helium balloons explode in Chennai while BJP cadres were celebrating PM Modi's birthday.Fortunately, the BJP workers escaped with minor burn injuries. pic.twitter.com/GQeJcO0R0l
— Shilpa (@Shilpa1308) September 18, 2020
Post Your Comments