
തിരുവനന്തപുരം: ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങേയറ്റം പ്രതിഷേധാത്മകമായ കാര്യമാണിതെന്നും ജലീൽ വിഷയത്തിൽ സിപിഎം പച്ച വര്‍ഗീയത സംസാരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യ സംവിധാനത്തില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് വര്‍ഗീയത പറയുന്നത്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത് അങ്ങേയറ്റത്തെ പ്രതിഷേധാത്മകമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി അധഃപതിച്ചതായും കൂട്ടിച്ചേർത്തു.
Post Your Comments