തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. പൊഴിയൂരിലാണ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തിരുവനന്തപുരം പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പേരിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. എന്നാല്‍ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പിഎച്ച്‌സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കുളത്തൂര്‍ പഞ്ചായത്ത് യോഗത്തിനിടെ വൈസ് പ്രസിഡന്‍റാണ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി ആക്ഷേപമുന്നയിച്ചത്. മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് പൊഴിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
read also: കൊല്ലാൻ കഴിഞ്ഞാലും തോൽപിക്കാനാവില്ല: മന്ത്രി ജലീൽ
മത്സ്യബന്ധനത്തിനായി മറ്റ് മേഖലകളിലേക്ക് പോകുന്നവര്‍ക്കാണ് കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തുന്നത്. പൊഴിയൂരിന് പുറമേ പൂവാര്‍, വിഴിഞ്ഞം മേഖലകളിലും ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു.
Post Your Comments