കൊച്ചി: ഖുറാന്‍ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മുന്നിലായി ഒറ്റയാള്‍ പ്രതിഷേധവുമായി സി.പി.എമ്മുകാരന്‍ നിന്ന വിഡിയോയും ഫോട്ടോയും വൈറലാകുന്നു .
എറണാകുളത്തായിരുന്നു സംഭവം നടന്നത്.ബി.ജെ.പിക്കാര്‍ക്ക് മുന്‍പില്‍, ഇരുകൈകളും കൊണ്ട് കൊടി ഉയര്‍ത്തിപ്പിടിച്ച ഇദ്ദേഹം, വലതുകൈ മുകളിലേക്കുയര്‍ത്തി, മുഷ്ടി ചുരുട്ടി, മുദ്രാവാക്യം വിളിക്കുന്ന തരത്തില്‍ അംഗവിക്ഷേപം നടത്തുകയും ചെയ്തിരുന്നു.
ബി.ജെ.പി നേതാവ് സി.ജി രാജഗോപാല്‍ നയിക്കുന്ന പ്രതിഷേധ മാര്‍ച്ചിന് മുന്‍പിലായാണ് സി.പി.എമ്മുകാരന്‍, കൈയില്‍ പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത ചുവന്ന കൊടിയുമായി ‘പ്രതിഷേധ മാര്‍ച്ചിനെതിരെയുള്ള തന്റെ പ്രതിഷേധം’ അറിയിച്ചത്.
read also: മജിസ്‌ട്രേറ്റിന്റെ മുഖത്ത് കരിവാരിത്തേച്ചു; 22 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മഴ തകര്‍ത്ത് പെയ്യുന്ന സമയത്ത് പ്രതിഷേധവുമായി റോഡിന് നടുവിലേക്കെത്തിയ സി.പി.എമ്മുകാരനെ പെട്ടെന്നുതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരന്‍ പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments