ന്യൂഡല്‍ഹി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 21,907പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,88,015 ആയി. 425 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രോഗം ഭേദമായവരുടെ എണ്ണം 8,57,933 ആയി ഉയര്‍ന്നിട്ടുമുണ്ട്.
രോഗവ്യാപനം അതിരൂക്ഷമായ കര്‍ണാടകയില്‍ 8,364 പുതിയ കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 114 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,11,346 ആയി. 98,564 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ആകെ മരണം 7,922 ആയി.
തമിഴ്‌നാട്ടില്‍ ഇന്ന് 5,569 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,36,477ആയി ഉയര്‍ന്നു. 46,453 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,751 പേരാണ് കോവിഡ് ബാധയേതുടര്‍ന്ന് മരിച്ചത്.
ആന്ധ്രാപ്രദേശിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. ഇവിടെ ശനിയാഴ്ച മാത്രം 8,218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,17,776 ആയി. 81,763പേരാണ് ഇവിടെ നിലവില്‍ ചികിത്സയിലുള്ളത്. ആന്ധ്രയില്‍ ആകെ 5,302 പേര്‍ ഇതുവരെ രോഗബാധയേതുടര്‍ന്ന് മരണമടഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4,071 കേസുകളാണ്. 38 കോവിഡ് മരണവും സ്ഥിരീകരിച്ചു. പുതിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,42,899 ആയി. 32,064 പേര്‍ നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 2,05,890 പേര്‍ ഇതുവരെ രോഗമുക്തരായി. 4,945 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Post Your Comments