ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രതിദിന കോവിഡ് മുക്തിയില്‍ റെക്കോര്‍ഡാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 95,880 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 79.28% ആണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93,337 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് രേഖപ്പെടുത്തി. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 53 ലക്ഷം കടന്നു. രാജ്യത്ത് ഇപ്പോള്‍ 53,08,014 കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,247 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണനിരക്ക് 1.61 ശതമാനമാണ്. മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 85,619 ആയി. ഇതില്‍ 21,150 മരണങ്ങള്‍ സെപ്റ്റംബറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ 10,13,964 ലക്ഷം പേര്‍ കോവിഡ് -19 ചികിത്സ തേടുന്നു, ഇന്ത്യയില്‍ സജീവമായ കേസുകളുടെ ശതമാനം 19.10 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറില്‍ ഇതുവരെ രാജ്യത്ത് 16,86,769 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പോസിറ്റീവ് നിരക്ക് ജൂലൈ പകുതിയോടെ 7.5 ശതമാനത്തില്‍ നിന്ന് 10.58 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം രാജ്യത്തെ പരിശോധന 6.24 കോടി ടെസ്റ്റുകളായി ഇരട്ടിയായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8.81 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments