തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പ് നവംബര്‍ അവസാനമോ ഡിസംബറിലോ നടത്താനാണ് സാധ്യത. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സര്‍ക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനം.
Read Also: തദ്ദേശ തെരഞ്ഞെടുപ്പ്; കിടപ്പ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും
പോലീസ്, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവരുമായിട്ടുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. കോവിഡിന്റെ അതിവ്യാപനമുണ്ടായാല്‍ തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിവെക്കാനാണ് സാധ്യത. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം 5000 അടുത്തതോടെയാണ് നിലപാടു മാറ്റം വരുത്തിയത്.
Post Your Comments