വാഷിംഗ്ടണ്‍ ഡിസി: 24 മണിക്കൂറിനിടെ ലോകത്താകമാനം കോവിഡ് 19 സ്ഥിരീകരിച്ചത് 269,894ത്തിലേറെ പേർക്ക്. ഇതോടെ ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 30,641,251 ആയി. 954,891 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം 22,262,569 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ആദ്യ പത്തിൽ നിൽക്കുന്നത്. രോഗബാധിതരുടെ എണ്ണം അമേരിക്ക-6,916,898, ഇന്ത്യ-5,305,475, ബ്രസീൽ-4,495,183, റഷ്യ-1,091,186, പെറു-750,098, കൊളംബിയ-743,945, മെക്സിക്കോ-684,113, ദക്ഷിണാഫ്രിക്ക-657,627, സ്പെയിൻ-659,334, അർജൻറീന-601,713.
Post Your Comments