തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചതിനെ തുടർന്ന് കേരള പൊലീസ് എല്ലാ സഹായവും നല്‍കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പിടിയിലായവരെ കുറിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് ആരംഭിച്ചതായാണ് വിവരം. പിടിയിലായ മൂന്നു പേര്‍ കേരളത്തില്‍ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഈ സംഘം പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. എന്നാൽ ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തിയ ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന.
രാജ്യവ്യാപകമായി നടത്തിയ അല്‍ഖാഇദ വേട്ടയുടെ ഭാഗമായി കേരളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു ബംഗാള്‍ സ്വദേശികളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
Post Your Comments